22 December Sunday

തദ്ദേശവാർഡ് വിഭജനം: കരട്‌ വിജ്ഞാപനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷന്റെ വെബ്‌സൈറ്റിലും കരട്‌ പ്രസിദ്ധപ്പെടുത്തും. പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ രജിസ്‌റ്റേർഡ് തപാലിലോ അതാത്‌ കലക്‌ടറേറ്റിലും ഡീലിമിറ്റേഷൻ കമീഷൻ ഓഫീസിലും നൽകാം.

ഇതു പരിശോധിച്ച്‌ കമീഷണർ നേരിട്ട്‌ സിറ്റിങ്‌ നടത്തിയശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 941 പഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും 87 നഗരസഭകളിലെ  3241 വാർഡുകളുടെയും ആറു കോർപറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top