22 December Sunday

തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്ത് എൽഡിഎഫിന്; യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024


തിരുവനന്തപുരം> തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നും ജയം. കോൺ​ഗ്രസിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിനായി.

പഞ്ചായത്തിലെ കരിമൻകോട്, മടത്തറ, കൊല്ലായിൽ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. കരിമൺകോട് വാർഡിൽ എം ഷഹനാസ് 314 വോട്ടിന്റെ ഭൂരിപക്ഷത്തിലും കൊല്ലായിൽ വാർഡിൽ കലയപുരം അൻസാരി 438 വോട്ടിന്റെ ഭൂരിപക്ഷത്തിലും മടത്തറ വാർഡിൽ ഷിനു 203 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് 10, യുഡിഎഫ് 8, ബിജെപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില

പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നംഗങ്ങളും കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ രാജിവയ്‌ക്കുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top