22 December Sunday

ആറ്റിങ്ങലിൽ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം> ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്‌, തോട്ടവാരം വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ചെറുവള്ളിമുക്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം എസ്‌ മഞ്ജുവും തൊട്ടവാരത്ത്‌ ജി ലേഖയുമാണ് ജയിച്ചത്. രണ്ടിടത്തും ബിജെപി മൂന്നാമതായി.

രണ്ടിടത്തേയും ബിജെപി അം​ഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുവള്ളിമുക്കിൽ  കഴിഞ്ഞ തവണ നാല്‌ വോട്ടിനായിരുന്നു ബിജെപിയുടെ വിജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top