22 December Sunday

ബിജെപി ഭരണം തുലാസിൽ; തിരുവനന്തപുരം കരവാരത്ത് ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റിലും എൽഡിഎഫിന് ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം> തിരുവനന്തപുരത്ത് ബിജെപി ഭരണത്തിലുള്ള കരവാരം പഞ്ചായത്തിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു കയറി. ബിജെപിക്കും എൽഡിഎഫിനും ഏഴ് അം​ഗങ്ങളായതോടെ ഭരണം തുലാസിലായി.

പട്ട്‌ള വാർഡിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ കെ ബേബി ഗിരിജയും ചാത്തമ്പറ വാർഡിൽ വിജി വേണുവുമാണ് ജയിച്ചു കയറിയത്. ബിജെപിയുടെ ദുർഭരണത്തിൽ പ്രതിഷേധിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ അടക്കമുള്ള പാർടിയുടെ രണ്ട് അം​ഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇരുവരും സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാനാണ്‌ തീരുമാനിച്ചത്‌.

ബിജെപി-7, എൽഡിഎഫ്‌- 7, യുഡിഎഫ്‌- 2, എസ്‌ഡിപിഐ- 2 എന്നിങ്ങനെയാണ്‌ പഞ്ചായത്തിൽ നിലവിലെ കക്ഷിനില.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top