തിരുവനന്തപുരം> സംസ്ഥാനത്ത് 49 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 62.61 ശതമാനം വോട്ട് രേഖപ്പെടുത്തി. 48789 പുരുഷന്മാരും 53672 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 102462 പേരാണ് വോട്ട് ചെയ്തത്.
വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, നാലു ബ്ളോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..