03 December Tuesday

ജീവനക്കാരെ നിയമിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

തിരുവനന്തപുരം> ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, പുറം കരാർ സമ്പ്രദായം നിർത്തലാക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, അപ്രൻറീസ് നിയമനങ്ങൾ വഴിയുള്ള ചൂഷണം അവസാനിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക,  സഹകരണ മേഖലയെ സംരക്ഷിക്കുക, ഗ്രാമീണ ബാങ്കുകളെ സംരക്ഷിക്കുക, റിസർവ്വ് ബാങ്കിനെയും നബാർഡിനെയും ശക്തിപ്പെടുത്തുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, ഇടപാടുകാരിൽ നിന്നും ഈടാക്കുന്ന കനത്ത സർവീസ് ചാർജുകൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ  നടന്ന സംസ്ഥാനതല ധർണ്ണ മുൻ എം പി ഡോ. എ സമ്പത്ത്,  ഉദ്ഘാടനം ചെയ്തു. 2008 ൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ വലിയതായി ബാധിക്കാതിരുന്നത് ഇവിടുത്തെ പൊതുമേഖലാ ബാങ്കുകളുടെ സാന്നിധ്യം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.  ജനങ്ങളുടെ പണം നിക്ഷേപമായി സ്വീകരിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ബാങ്കുകൾ അവരിൽ നിന്ന് സേവനങ്ങൾക്ക് കനത്ത സർവീസ് ചാർജ് ഈടാക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ ഷാജു ആന്റണി അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ്‌ എസ് എസ് അനിൽ, ഗോപകുമാർ(വൈസ് പ്രസിഡന്റ്‌, കേരള എൻജിഒ യൂണിയൻ), ജി ശ്രീകുമാർ(ജില്ലാ സെക്രട്ടറി, എഫ്എസ് ഇടിഒ),എൽ എസ് ലിജു (ഡിവൈ എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം), പ്രദീപ്‌ (സെക്രട്ടറി, കെഎംഎസ്ആർ എ),ബിന്നി (ജില്ലാ സെക്രട്ടറി, ബിഎസ്എൻഎൽഇയു), ഷിലു റോബർട്ട്‌ (ജില്ലാ പ്രസിഡന്റ്, എൻജിഒയു സൗത്ത്), കെ കെ രജിതാമോൾ (പ്രസിഡന്റ്‌, ബെഫി ദേശീയ വനിതാ സബ് കമ്മിറ്റി),സി പി രാധാകൃഷ്ണൻ (സംസ്ഥാന വൈസ് പ്രസിഡന്റ്, എകെബിആർഎഫ്.),കെ ടി അനിൽ കുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി, കെബിഇഎഫ്), സി രാജീവൻ(ദേശിയ പ്രസിഡന്റ്‌, എഐ ആർആർബിഇഎ) എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു. കേരള എൻജിഒ യൂണിയൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എൽഐസി എംപ്ലോയീസ് യൂണിയൻ തുടങ്ങിയ സംഘടനകൾ ധർണ്ണയ്ക്ക് ഐക്യദാർഢ്യമായി പ്രകടനം നടത്തി.ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു സ്വാഗതവും ജില്ലാ സെക്രട്ടറി എൻ നിഷാന്ത് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top