23 December Monday

അവർ ഇനി പുളിങ്കുന്ന്‌ എൽപിഎസിന്റെ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

പുളിങ്കുന്ന് ഗവ. എൽപിഎസിൽ പ്രവേശനം നേടിയ ബിഹാർ സ്വദേശികളായ വിദ്യാർഥികൾ

മങ്കൊമ്പ്>സ്‌കൂളിന്‌ പുറത്ത്‌ കളിച്ചുനടന്ന അവർ നാലുപേർക്കിനി ക്ലാസിൽ കയറി പഠിക്കാം. പുളിങ്കുന്ന് ഗവ. എൽപിഎസിന്റെ സ്വന്തം വിദ്യാർഥികളായി. പുളിങ്കുന്നിൽ വിവിധ ജോലിക്കായി എത്തിയ ബിഹാർ സ്വദേശികളായ സുബോധ് മണ്ഡലിന്റെയും മഞ്ചുദേവിയുടെയും മക്കളായ സുധാൻഷുകുമാർ, ഹിമാൻഷുകുമാർ, ശിവാനികുമാരി എന്നിവരും ഹരീന്ദ്ര മണ്ഡലിന്റെ മകൻ റെബി കൃഷൻകുമാറുമാണ്‌ ഈ സ്‌കൂളിൽ ചേർന്നത്. സുധാൻഷുകുമാർ രണ്ടുവർഷം മുമ്പ്‌  ഈ സ്‌കൂളിൽ ഒന്നിൽ പഠിക്കുമ്പോൾ ബിഹാറിലേക്ക് പോയതാണ്. രണ്ടുവർഷത്തിനു ശേഷമാണ് വീണ്ടുമെത്തിയത്. ഹിമാൻഷുകുമാർ ഒന്നാം ക്ലാസിലും ശിവാനികുമാരിയും റെബി കൃഷൻകുമാറും എൽകെജി വിദ്യാർഥികളാണ്. കളിച്ചുനടക്കുന്ന വിദ്യാർഥികളെ കണ്ട അധ്യാപകരാണ് രക്ഷിതാക്കളുമായി സംസാരിച്ച്‌ സ്‌കൂളിൽ ചേർത്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top