22 November Friday

ട്രാക്കുണര്‍ന്നു; മുക്കത്തിന്റെ കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആരംഭിച്ച റവന്യു ജില്ലാ സ്കൂൾ കായികമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഷോട്ട്പുട്ട് എറിഞ്ഞ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്> കായികലോകത്ത്‌ പുതിയ റെക്കോഡുകൾ എഴുതിച്ചേർക്കാൻ കൗമാര കായികതാരങ്ങൾ ട്രാക്കിലിറങ്ങി. 66–--ാമത് റവന്യു ജില്ലാ സ്‌കൂൾ ഒളിമ്പിക്സിന് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കം. മൂന്നുദിവസം നീളുന്ന കായികമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഷോട്ട്‌പുട്ട് എറിഞ്ഞ് ഉദ്ഘാടനംചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരംസമിതി അധ്യക്ഷ സി രേഖ അധ്യക്ഷയായി. ഡിഡിഇ സി മനോജ് കുമാർ പതാക ഉയർത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് സെക്രട്ടറി പി സി ദിലീപ് കുമാർ, വാർഡ് കൗൺസിലർ കെ മോഹനൻ, ആർഡിഡിഎം സന്തോഷ് കുമാർ, സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ, സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ. ഷിംജിത്ത്, ആർ കെ ഷാഫി, ഐ സൽമാൻ എന്നിവർ സംസാരിച്ചു. സി മനോജ്‌ കുമാർ സ്വാഗതവും കെ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. മേള ബുധനാഴ്ച സമാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top