അങ്കമാലി
ദേശീയപാതയിൽ കരയാംപറമ്പ് ജങ്ഷനിലെ അശാസ്ത്രീയ കുഴിയടയ്‌ക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. റോഡിൽ കുഴി രൂപപ്പെടുമ്പോൾ ടാർ അടങ്ങിയ മിശ്രിതം ഇട്ട് അടയ്‌ക്കും. അധികം വൈകാതെ മിശ്രിതം ഇളകി വീണ്ടും കുഴി രൂപപ്പെടും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. വെള്ളിയാഴ്ച മൂന്ന് അപകടങ്ങളുണ്ടായി.
ശനിയാഴ്ച കുഴിയടയ്‌ക്കാൻ തൊഴിലാളികൾ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. പിന്നീട് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പിലാണ് പണി നടന്നത്. പലപ്പോഴും മഴയത്താണ് അറ്റകുറ്റപ്പണിയെന്ന് ആരോപണമുണ്ട്. ടാറിങ് ഇളകിപ്പോകാത്തവിധം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു, പി ബി എൽദോ, റോയി ഗോപുരത്തിങ്കൽ, ആൽബി വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..