27 November Wednesday

ഇന്ന്‌ സമ്പൂർണ അടച്ചുപൂട്ടൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

തിരുവനന്തപുരം> സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ അടച്ചുപൂട്ടൽ. അവശ്യസാധന വിൽപ്പനശാലകൾ  തുറക്കാം. പാൽ, പത്രവിതരണം, മാധ്യമങ്ങൾ, ആശുപത്രി, മെഡിക്കൽ സ്‌റ്റോർ, ലാബും അനുബന്ധ സ്ഥാപനങ്ങളും തുടങ്ങിയവ പ്രവർത്തിക്കാം.
കോവിഡ് പ്രതിരോധ പ്രവർത്തനം,  മാലിന്യനിർമാർജനം, നിർമാണ പ്രവർത്തനം, തുടർച്ചയായി പ്രവർത്തിക്കേണ്ട  ഉൽപ്പാദന സംസ്‌കരണ ശാലകൾ എന്നിവയ്ക്ക്‌ ഇളവുണ്ട്‌.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായിരുന്ന നിയന്ത്രണം തുടരും. പുലർച്ചെ അഞ്ചുമുതൽ രാവിലെ പത്തുവരെയാണിത്‌.  

വാഹനങ്ങൾ റോഡിൽ വേണ്ട


●വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കുവാഹനം, ആരോഗ്യ സേവനം,  സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനം എന്നിവയ്‌ക്ക്‌ ഇളവുണ്ട്‌.

പാർസൽ കൗണ്ടർ രാവിലെ 8 മുതൽ


●ഹോട്ടലുകളിലെ പാർസൽ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെയാകാം. ഓൺലൈൻ ഡെലിവറി രാത്രി പത്തുവരെയും.

ആൾക്കൂട്ടം വേണ്ട


●കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും അനുമതിയുണ്ട്‌. എന്നാൽ, ആളുകൾ ഒത്തുകൂടാൻ പാടില്ല.
●കാൽനട, സൈക്കിൾ യാത്രകളാകാം. ആരാധനാലയങ്ങളിൽ പൂജയ്‌ക്ക്‌ പോകാൻ പുരോഹിതൻമാർക്ക് അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top