21 December Saturday

ഷിബിൻ വധം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കോഴിക്കോട്‌ > തൂണേരി വെള്ളൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സി കെ ഷിബിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏഴ്‌ പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്‌. ഇവരിൽ ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലുമാണെന്നാണ് പറുത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌.

നേരത്തെ വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. തുടർന്നാണ്‌ പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് പ്രതികൾക്കായി ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ അറിവോടെയും സഹായത്തോടെയുമാണ്‌ ഷിബിൻ വധക്കേസിലെ പ്രതികൾ വിദേശത്തെത്തിയത്‌. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടതോടെ വിദേശത്തേക്ക്‌  കടക്കാനും ജോലിയൊരുക്കാനും  മുൻകൈയെടുത്തത്‌ മുൻ എംഎൽഎയായ  പ്രവാസി വ്യവസായിയാണ്‌. പ്രതികൾ കുറ്റക്കാരാണെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ കണ്ടെത്തിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനം. ഇതിനുള്ള ഫണ്ട്‌ സമാഹരണവും പ്രവാസി വ്യവസായി ഏറ്റെടുത്തെന്നാണ്‌ സൂചന.

വെള്ളിയാഴ്‌ചത്തെ  ഹൈക്കോടതിവിധി നേതാക്കളിലൊരു വിഭാഗത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌. ആസൂത്രിത കൊലയെപ്പറ്റി പ്രതികൾ വ്യക്തമാക്കിയാൽ പല നേതാക്കളും വെട്ടിലാകും. പ്രതികൾ 15നുമുമ്പ്‌ ഹൈക്കോടതിയിൽ ഹാജരാകാനാണ്‌ നിർദേശം. ഇനി ഇവർ കോടതിയിൽ ഹാജരായി ജയിലിലേക്ക്‌ പോയാലേ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്യാനാകൂ. അതുകൊണ്ട്‌ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും അണിയറയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top