27 December Friday

നാട്ടിക ലോറി അപകടം:വാഹനമോടിച്ചത് ലൈസന്‍സില്ലാത്ത ക്ലീനര്‍; ഡ്രൈവര്‍ മദ്യപിച്ചുറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

തൃശൂര്‍> തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചത് ക്ലീനര്‍ എന്ന് കണ്ടെത്തല്‍. ക്ലീനര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ഡ്രൈവറായ ജോസ് മദ്യപിച്ച് വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.  സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശികളായ ലോറി ഡ്രൈവർ ബെന്നി എന്ന് ജോസ് (54), ക്ലീനർ ഏഴിയാക്കുന്നേൽ അലക്സ് ജോണി (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം .പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top