22 December Sunday

താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കല്‍പ്പറ്റ>താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം. കാറിലെത്തിയ നാല് യുവാക്കള്‍ ലോറി ഡ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ചുരത്തിന് മുകളില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും മടങ്ങിയ ഇവര്‍ വ്യൂ പോയിന്റില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും കാര്‍ യാത്രികര്‍ ലോറി തടയുകയും ചെയ്തു.
ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.
 
മര്‍ദനത്തില്‍ ലോറി ഡ്രൈവറുടെ മുഖത്തും ശരീരത്തും പരിക്കുണ്ട്.മറ്റൊരു വാഹനത്തിലെ യാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നുമാണ് പോലീസ് ഇരുകൂട്ടരെയും തിരിച്ചറിഞ്ഞത്.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top