25 December Wednesday

നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

അബ്ദുൽ കരീം

പട്ടാമ്പി> നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൊഴിക്കോട്ടിരി കൊപ്പത്ത് പാറമ്മൽ അബ്ദുൽ കരീം (43) ആണ് മരിച്ചത്. നേഷണൽ പർമിറ്റ് ലോറിയിൽ ഡ്രെവറായ അബ്ദുൾ കരീം തൃശൂരിൽ നിന്നും മൈസൂരിലേക്ക് ലോറിയിൽ ലോഡുമായി പോകും വഴിയാണ് അപകടത്തിൽ പെട്ടത്.

ചൊവ്വാഴ്ച രാവിലെ മൂന്നോടെയാണ് സംഭവം. പെരുന്തൽമണ്ണയിൽ നിന്നും ഊട്ടി റോഡിലെ പള്ളിക്ക് സമീപം ചായ കൂടിക്കാനായി വാഹനം നിർത്തിയ കരീം ഇറങ്ങിയപ്പോൾ എതിരെ വന്ന കാറ് നിയന്ത്രണം വിട്ട് ലോറിയോട് ചേർത്ത് ഇടിക്കുകയായിരുന്നു. കാറിലെ ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ അബ്ദുൾ കരീമിനെ തൊട്ടടുത്ത സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അച്ഛൻ: പരേതനായ ഉമ്മർ (കുഞ്ഞാൻ ). അമ്മ: കദീജ. ഭാര്യ: റസീന. മക്കൾ: ഫാത്തിമ റിൻഷ, ഫത്തിമ റിയ, റിസ്വാൻ. സഹോദങ്ങൾ: മുസ്തഫ, അബ്ദുൾ അസീസ് (ബാവ), പരേതനായ അഷറഫ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top