കൊച്ചി
കേന്ദ്രം പാചകവാതകവില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 1749 രൂപയായിരുന്നത് 1810.50 രൂപയായി. തിരുവനന്തപുരത്ത് 1831.50 രൂപയും കോഴിക്കോട്ട് 1843 രൂപയുമാണ് പുതിയ വില. ഒക്ടോബർ 30ന് ഡീലർ കമീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസയോളം വർധിപ്പിച്ചിരുന്നു.
തുടർച്ചയായി നാലാംമാസമാണ് വാണിജ്യ സിലിണ്ടർ വില കൂട്ടുന്നത്. ആഗസ്തിൽ 7.50 രൂപയും സെപ്തംബറിൽ 38.50 രൂപയും ഒക്ടോബറിൽ 48.50 രൂപയുമാണ് കൂട്ടിയത്. മൂന്നുമാസത്തിനുള്ളിൽ നാലുതവണയായി 156 രൂപ വർധിപ്പിച്ചു. തുടർച്ചയായ വിലവർധന ഹോട്ടൽ, കാറ്ററിങ് യൂണിറ്റ്, ബേക്കറി, ചെറുകിട ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ തുടങ്ങിയവയെ സാരമായി ബാധിക്കും. ഗാർഹിക സിലിണ്ടർവിലയിൽ മാറ്റമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..