21 December Saturday

വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

കൊച്ചി > രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽനിന്ന്‌ 1827 ആയി. തിരുവനന്തപുരത്ത് 1848, കോഴിക്കോട്ട്‌ 1859.50. തുടർച്ചയായി അഞ്ചാംമാസമാണ് വർധന;  നാലുമാസത്തിൽ അഞ്ചുതവണയായി 172.50 രൂപ വർധിപ്പിച്ചു. ഒക്‌ടോബർ 30ന് ഡീലർ കമീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസ  കൂട്ടിയിരുന്നു.

പാചകവാതകവില തുടർച്ചയായി വർധിപ്പിക്കുന്നത് ചെറുകിട ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ, കുടുംബശ്രീ സംരംഭങ്ങൾ, ഹോട്ടൽ, ബേക്കറി, കാറ്ററിങ് യൂണിറ്റുകൾ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും.  കഴിഞ്ഞ അഞ്ചുതവണത്തെ വിലവർധനപ്രകാരം രണ്ട്‌ സിലിണ്ടറിന്‌ ദിവസം 345രൂപ മുതൽ 517 രൂപവരെയാണ്‌ അധികച്ചെലവ്‌.

വിമാന ടിക്കറ്റ്‌ നിരക്കും കൂടും

 വിമാന ഇന്ധനത്തിന്റെ  (എടിഎഫ്) വിലയും കേന്ദ്ര സർക്കാർ കൂട്ടി.  കിലോലിറ്ററിന് 1,318 രൂപയാണ്‌ വർധിപ്പിച്ചത്‌. കഴിഞ്ഞ മാസവും  2942.5 രൂപ  കൂട്ടിയിരുന്നു.  നിലവിൽ ഡൽഹിയിൽ കിലോലിറ്ററിന് 91,856.84 രൂപാണ്‌ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top