27 December Friday

ചേലക്കരയിലെ വിജയം കേരളത്തിലെ ഭരണ അനുകൂല വികാരത്തിന്റെ തെളിവ്: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ചേലക്കര > ചേലക്കരയിലെ തകർപ്പൻ വിജയം കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല എന്ന് മാത്രമല്ല ഭരണ അനുകൂല വികാരമുണ്ടെന്നു കൂടിയാണ് തെളിയിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. ചേലക്കരയിലെ വിജയമാണ് യഥാർത്ഥ രാഷ്ട്രീയ വിജയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞിരുന്നു.  ആ രാഷ്ട്രീയ വിജയം എൽഡിഎഫിനാണ് ലഭിച്ചത്.  കെ സി വേണു​ഗോപാലിന്റെ അഭിപ്രായമനുസരിച്ചാണെങ്കിൽ യുഡിഎഫിന് രാഷ്ട്രീയ പരാജയമുണ്ടായെന്നും എം ബി രാജേഷ് പറഞ്ഞു. പാലക്കാട് എൽഡിഎഫ് വലിയ മുന്നേറ്റം നടത്തി. 2016, 2021തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് വർധിപ്പിക്കാനായെന്നും എംബി രാജേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top