22 December Sunday

മലരിക്കൽ ടൂറിസം: പ്രാദേശികഭരണകൂടങ്ങളുടെ ദീർഘവീഷണത്തോടെയുള്ള ഇടപെടലിന്റെ വിജയം: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കോട്ടയം > വ്യവസായ സൗഹൃദ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതായി കേരളത്തെ എത്തിച്ചതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാനപ്പെട്ട പങ്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നവീകരിച്ച കൗൺസിൽ ഹാൾ  ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ സൂചികയിൽ ഒൻപതു വിഭാഗങ്ങളിലാണ് കേരളം മുന്നിലെത്തിയത്. അതിൽ പ്രധാനപ്പെട്ടതെല്ലാം തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനം, സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആക്കിയത് ഇതൊക്കെയാണ് നമ്മുടെ റാങ്കിങ്ങിനെ സ്വാധീനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയ കൂട്ടായ്മയുടെയും പ്രാദേശിക ഭരണകൂടങ്ങളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിന്റെയും ഉദാഹരണമാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ ആമ്പൽ ടൂറിസത്തിന്റെ വിജയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുമുതൽ രാജ്യാന്തര മാലിന്യമുക്തദിനമായ മാർച്ച് 30 വരെ നീണ്ട ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുമ്പോൾ ഈ നേട്ടം ആദ്യം കൈവരിക്കാനുള്ള സാധ്യത ഏറ്റുമാനൂർ നിയോജകമണ്ഡലത്തിനായിരിക്കും എന്നു മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമൈതാനിയിലെ ഓഡിറ്റോറിയം പുനർനിർമിക്കുന്നതടക്കം ജില്ലയിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പശ്ചാത്തല നവീകരണത്തിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top