കൊച്ചി > ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണമിടപാട് നടന്നുവെന്ന കേസിൽ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്‌തു. നോട്ട് നിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്‌ടർ എന്നനിലയിലാണ് മുനീറിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്.
നേരത്തേ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കലിൽ വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. പിന്നീട് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇഡി കേസെടുത്തു. ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട കൂടുതൽപേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..