22 December Sunday

രാഷ്ട്രീയ അഭയം നൽകില്ലെന്ന്‌ 
എം എം ഹസ്സൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


തിരുവനന്തപുരം
അൻവറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നൽകില്ലെന്ന്‌ യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. പി വി അൻവർ പുതിയതായി ഒന്നും പറഞ്ഞില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ മൂന്നുവർഷം അൻവർ എവിടെയായിരുന്നു? രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു പറഞ്ഞ അൻവറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേർത്തതിലായിരുന്നു വിഷമം. അങ്ങനെയുള്ള ആൾ വലിയ കോൺഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top