22 December Sunday

എം എം ലോറൻസിന്റെ മൃതദേഹം കൈമാറൽ : ഹിയറിങ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


കൊച്ചി
സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യശാസ്‌ത്രപഠനത്തിന്‌ നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള നടപടികളുടെ ഭാഗമായി മൂന്നു മക്കളും ബുധൻ പകൽ 12ന്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഹിയറിങ്ങിന്‌ ഹാജരാകും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എസ് പ്രതാപ് സോംനാഥ് ആണ്‌ ഹിയറിങ്ങിന്‌ വിളിപ്പിച്ചത്‌. കേരള അനാട്ടമി നിയമത്തിലെ വ്യവസ്ഥപ്രകാരം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മെഡിക്കൽകോളേജ്‌ പ്രിൻസിപ്പലിനെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.

ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന്‌ നൽകുന്നതിനെതിരെ ഇളയമകൾ ആശയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഒരുസംഘം ഡോക്‌ടർമാരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയാകും മൂവരെയും കേൾക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top