23 December Monday

എം എം ലോറൻസിന്റെ മൃതദേഹം : ഇടക്കാല ഉത്തരവ്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


കൊച്ചി
മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ചകൂടി നീട്ടി. മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ മകൾ ആശ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.

ഹർജിയിൽ എതിർസത്യവാങ്മൂലം നൽകാൻ മറ്റു മക്കളായ എം എൽ സജീവൻ, സുജാത ബോബൻ എന്നിവർക്കും സർക്കാരിനും നിർദേശം നൽകി. മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും ഇതനുസരിച്ചാണ്‌ തീരുമാനമെടുത്തതെന്നും  എം എൽ സജീവനും സുജാതയും വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു ആഗ്രഹം അച്ഛൻ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ആശയുടെ വാദം. ആശയെയും മറ്റു മക്കളെയും കേട്ടശേഷം മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാൻ കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് അധികൃതർ തീരുമാനമെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top