22 December Sunday

ഡിവൈഎസ്‌പി എം വി മണികണ്‌ഠന്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം> പരാതിയുമായി ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ എത്തിയ യുവതിയോട്‌ ദുരുദ്ദേശ്യത്തോടെ പെരുമാറിയ പാലക്കാട്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി എം വി മണികണ്‌ഠന്‌ സസ്‌പെൻഷൻ. പരാതിയുമായെത്തിയ ഇരുപത്താറുകാരിയെ ജില്ലാ പൊലീസ്‌ മേധാവിയുടെ അനുമതിയില്ലാതെ മണികണ്ഠൻ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന്‌ ഇവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ബസ്‌ സ്റ്റാൻഡിൽ ഇറക്കിയത്‌  സിസിടിവിയിൽ പതിഞ്ഞിരുന്നു.


സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയ സംഭവങ്ങളിൽ ഇതിനുമുമ്പും ഡിവൈഎസ്‌പിക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്‌. പാലക്കാട്ട്‌ ജോലിചെയ്യവെ സഹപ്രവർത്തകരായ വനിതാ പൊലീസുകാരോടും അപമര്യാദയായി പെരുമാറിയിട്ടുണ്ട്‌. 2016ൽ പീഡനക്കേസ്‌ ഇരയോട്‌ ദുരുദ്ദേശ്യത്തോടെ പെരുമാറിയ പരാതിയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top