27 November Wednesday

അഞ്ചാമത് അക്ഷരപുരസ്കാരം 
എം മുകുന്ദന് സമർപ്പിച്ചു

സ്വന്തം ലേഖികUpdated: Wednesday Nov 27, 2024


കോട്ടയം
സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണ സംഘവും ചേർന്ന്‌ ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം മുകുന്ദന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. ‘അക്ഷരം' ഭാഷാ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ്‌ പുരസ്‌കാരം സമർപ്പിച്ചത്‌.

മികച്ച ബാലസാഹിത്യത്തിനാണ്‌ ഈ വർഷത്തെ പുരസ്കാരം. എം മുകുന്ദന്റെ ‘മുകുന്ദേട്ടന്റെ കുട്ടികൾ ’എന്ന കൃതിയാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്‌. ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ അവാർഡ്‌. ടി പത്മനാഭൻ, എം കെ സാനു, പ്രൊഫ. വി മധുസൂദനൻനായർ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം ആർ രാഘവവാര്യർ, മുരുകൻ കാട്ടാക്കട എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top