27 December Friday

എം പോക്‌സ്‌: 
മലപ്പുറത്തേത്‌ 
ഗുരുതര വകഭേദം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ന്യൂഡൽഹി > മലപ്പുറം സ്വദേശിയായ യുവാവിന്‌ കഴിഞ്ഞയാഴ്‌ച സ്ഥിരീകരിച്ചത് എംപോക്‌സ്‌ വെെറസിന്റെ ഗുരുതര വകഭേദമായ ക്ലേഡ് 1 ബി വൈറസെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. എംപോക്‌സുമായി ബന്ധപ്പെട്ട്‌ ലോകാരോഗ്യ സംഘടന വീണ്ടും ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്‌ കാരണമായ വൈറസാണ്‌ ക്ലേഡ് 1. രാജ്യത്താദ്യമായാണ്‌ ക്ലേഡ് 1ബി സ്ഥിരീകരിച്ചത്‌. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. യുഎഇയിൽനിന്ന്‌ എത്തിയശേഷം രോഗലക്ഷണം കണ്ടെത്തിയതോടെയാണ്‌ ചികിത്സ തേടിയത്‌.  ആരോഗ്യനില തൃപ്‌തികരം. ചിക്കൻപോക്‌സിന്‌ സമാനമായി പനിയും ശരീരത്തിൽ പാടുകളുമുണ്ടായിരുന്നു.  

ആഫ്രിക്കൻ രാജ്യങ്ങളിൽ ക്ലേഡ് 1 വിഭാഗത്തിൽപ്പെട്ട വൈറസ്‌ കണ്ടെത്തിയതോടെ ലോകാരോഗ്യ സംഘടന രണ്ടാമതും ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിദേശത്തുനിന്നെത്തിയ ഹരിയാന ഹിസാർ സ്വദേശിയായ ഇരുപത്താറുകാരന്‌ ക്ലേഡ് 2 വിഭാഗത്തിൽപ്പെട്ട വൈറസ്‌ നേരത്തെ സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top