23 December Monday

ആലപ്പുഴയിലും എം പോക്‌സെന്ന്‌ സംശയം; ഒരാൾ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ആലപ്പുഴ > ആലപ്പുഴ ജില്ലയിൽ എം പോക്‌സ്‌ (മങ്കി പോക്‌സ്‌) രോഗബാധയെന്ന്‌ സംശയം. രോ​ഗലക്ഷണങ്ങളുമായി ബഹ്‌റൈനിൽ നിന്നെത്തിയ 54കാരനെ ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആഗസ്‌ത്‌ 30നാണ്‌ ഇയാൾ ബഹ്‌റൈനിൽ നിന്നെത്തിയത്‌.

കൈയിൽ തടിപ്പ്‌ കണ്ടതിനെ തുടർന്ന്‌ ശനിയാഴ്ച നാട്ടിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. വിദേശത്ത്‌ നിന്ന്‌ വന്നയാളായതിനാലും എംപോക്‌സ്‌ ലക്ഷണങ്ങൾ ഉള്ളതിനാലും ചികിത്സിച്ച ഡോക്‌ടർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. സ്രവങ്ങൾ നാഷണൽ വൈറോളജി ലാബിന് കൈമാറി. തിങ്കളാഴ്ച ഉച്ചയോടെ ഫലം വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top