ആലപ്പുഴ > എം പോക്‌സ് രോഗലക്ഷണത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 54 കാരന്റെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിന്റെ പരിശോധനാഫലമാണ് പുറത്തുവന്നത്.
ആഗസ്‌ത് 30നാണ് ഇയാൾ ബഹ്‌റൈനിൽ നിന്നെത്തിയത്. കൈയിൽ ചുവന്ന തടിപ്പ് കണ്ടതിനെ തുടർന്ന് സെപ്‌തംബർ 21ന് നാട്ടിലെ സ്വകാര്യക്ലിനിക്കിൽ ചികിത്സ തേടി. വിദേശത്തുനിന്ന് വന്നതും എം പോക്‌സ് ലക്ഷണങ്ങൾ കണ്ടതും കണക്കിലെടുത്ത്, ചികിത്സിച്ച ഡോക്‌ടർ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിൽനിന്ന് ആംബുലൻസെത്തി ഇയാളെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 20ൽ താഴെ ആളുകളോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..