23 December Monday

നിക്ഷേപത്തട്ടിപ്പ്‌ ; ബിജെപി നേതാവ്‌ 
എം എസ്‌ കുമാറിനെ 
അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


തിരുവനന്തപുരം
തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ പ്രതിയായ ബിജെപി മുൻ സംസ്ഥാന വക്താവ്‌ എം എസ്‌ കുമാറിനെയും ഭണരസമിതി അംഗം ഗണപതി പോറ്റിയെയും അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചു. വ്യാഴം വൈകിട്ട്‌ മെഡിക്കൽ കോളേജ്‌ പൊലീസാണ്‌ ഇരുവരുടെയും അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ഈ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത 15 കേസിൽ ഇരുവരും മുൻകൂർ ജാമ്യം നേടിയിരുന്നു.

എം എസ്‌ കുമാർ 19 വർഷം സംഘത്തിന്റെ പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ സ്വരൂപിച്ച 42 കോടിയോളം രൂപ നിക്ഷേപകർക്ക്‌ തിരിച്ചുനൽകാതെ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. നിക്ഷേപകരിൽ കൂടുതലും ബിജെപിക്കാരാണ്‌. വിവിധ സ്‌റ്റേഷനുകളിലായി ഏകദേശം150  പരാതികളുണ്ട്‌. ഫോർട്ട്‌ പൊലീസ്‌ സ്‌റ്റേഷനിൽ മാത്രം 115 കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ഫോർട്ട്‌ പൊലീസ് രജിസ്റ്റർ ചെയ്‌ത 40 കേസിലും ഇവർ മുൻകൂർ ജാമ്യം നേടിയതിനെത്തുടർന്ന്‌ അറസ്റ്റ്‌ രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.

രജിസ്റ്റർ ചെയ്‌ത കേസുകളിലായി 10 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായി കണക്കാക്കിയിട്ടുണ്ട്‌. കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ നിക്ഷേപകർ മുഖ്യമന്ത്രി, സഹകരണമന്ത്രി, ഡിജിപി എന്നിവർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top