26 December Thursday

കോൺഗ്രസ്, ആർഎസ്‌എസ്, ജമാഅത്തെ ഇസ്ലാമിധാരണ: എം സ്വരാജ്

സ്വന്തം ലേഖികUpdated: Monday Nov 25, 2024

കോട്ടക്കൽ> ആർഎസ്‌എസുമായും -ജമാഅത്തെ  ഇസ്ലാമിയുമായും കോൺഗ്രസ്‌ ഒരുപോലെ ധാരണയിലേർപ്പെടുന്ന വിചിത്രമായ വർഗീയ വലതുപക്ഷ സഖ്യത്തിനാണ്‌ കേരളം സാക്ഷ്യംവഹിക്കുന്നതെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം  എം സ്വരാജ്‌ പറഞ്ഞു. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തി ഇടതുപക്ഷത്തിന്‌ തുടർഭരണം ലഭിച്ചതാണ് ഈ സഖ്യത്തിന് കാരണമായത്. തുടർഭരണം രാഷ്‌ട്രീയ എതിരാളികളെ അലോസരപ്പെടുത്തുന്നുവെന്നും സിപിഐ എം മലപ്പുറം ഏരിയാ സമ്മേളന പെതുസമ്മേളനം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും ആർഎസ്എസുമായി രഹസ്യബന്ധമുള്ളവരാക്കാനുള്ള വ്യാജപ്രചാരണമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നത്. അതിനൊപ്പമാണ്‌ കോൺഗ്രസും മുസ്ലിംലീഗും ഒരുവിഭാഗം മാധ്യമങ്ങളും. എന്നാൽ, ഈ പ്രചാരണങ്ങളിലൊന്നും മലയാളി വീണുപോയിട്ടില്ല. സ്വന്തം സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ജനപക്ഷ സർക്കാരിനെയും അതിന്റെ രാഷ്ട്രീയ നേതൃത്വത്തെയും ജനങ്ങള്‍ ചേർത്തുപിടിച്ചു. കൂടുതൽ സീറ്റോടെ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചു. ഇതാണ് നമ്മുടെ രാഷ്‌ട്രീയ എതിരാളികളുടെ മനോനില തെറ്റിച്ചത്‌. നഷ്ടപ്പെട്ട അധികാരം പിടിച്ചെടുക്കാൻ ഏത്‌ നീചമാർഗവും സ്വീകരിക്കാമെന്ന നിലയിലെത്തി. അപകടകരമായ രാഷ്‌ട്രീയ കുതന്ത്രമാണ്‌ വലതുപക്ഷ നേതൃത്വം പയറ്റുന്നത്‌. അതിനെ നേരിടേണ്ട ഉത്തരവാദിത്വമാണ്‌ ഇടതുപക്ഷത്തിന്റെ  ഭാഗമായി നിൽക്കുന്ന ഓരോ വ്യക്തിക്കുമുള്ളതെന്നും സ്വരാജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top