22 December Sunday

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു തരത്തിലുള്ള അമാന്തവും സർക്കാർ കാണിച്ചിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളുമുണ്ട്. സർക്കാർ പക്ഷപാതപരമായി ഒന്നും ചെയ്തിട്ടില്ല. ഭരണപക്ഷത്തുള്ള എംഎൽഎയ്ക്കു നേരെയടക്കം നടപടിയെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ അകപ്പെട്ട കോൺഗ്രസ് എംഎൽഎമാർ ആരും തന്നെ രാജി വച്ചിട്ടില്ല. എന്നാൽ മുമ്പും എൽഡിഎഫ് ഇക്കാര്യങ്ങളിലെടുത്ത നടപടി ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമ രം​ഗത്തുള്ള പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ ഏർപ്പെടുത്തുന്നത്. ഒരു ജുഡീഷ്യൽ കമ്മീഷനെയാണ് ഇതിനായി ഏർപ്പെടുത്തിയത്. ശുപാർശകൾ പ്രത്യേകമായി നൽകിയിട്ടില്ലെങ്കിലും കമ്മിറ്റി നൽകിയ നിർദേശങ്ങൾ മനസിലാക്കി വേണ്ട നടപടികളെടുക്കുകയാണ് സർക്കാർ ചെയ്തത്. ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ സിനിമ നയം രൂപീകരിക്കാൻ കമ്മിറ്റിയെ നിയമിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു അമാന്തവും സർക്കാർ കാണിച്ചിട്ടില്ല. ഭരണപക്ഷത്തുള്ള എംഎൽഎയ്ക്കു നേരെയടക്കം നടപടിയെടുത്തു. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ അകപ്പെട്ട കോൺഗ്രസ് എംഎൽഎമാർ ആരും തന്നെ രാജി വച്ചിട്ടില്ല. നിലവിൽ എംഎൽ‌എമാരായ എൽ‌ദോസ് കുന്നപ്പള്ളി, എം വിൻസെന്റ് എന്നിവർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തിട്ടില്ല.  എന്നാൽ എൽഡിഎഫ് ഇക്കാര്യങ്ങളിലെടുത്ത നടപടി ശ്രദ്ധിക്കപ്പെടേണ്ടതാണ്. നീതി എല്ലാവർക്കും ഒരേ പോലെ ലഭിക്കണമെന്നാണ് പാർടിയുടെ നയം. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി പാർടിക്കില്ല. വരും നാളുകളിൽ സിനിമ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമായിത്തീരും.

മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ കാമ്പയിൻ നടക്കുന്നുണ്ട്.  ഇന്ത്യയിൽ 135 എംഎൽഎ മാരും 16 എംപിമാരും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പെട്ടവരാണ്. അവരാരും എംപിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചിട്ടില്ല. ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്കെതിരെ ആരോപണങ്ങൾ ഉണ്ടായപ്പോൾ ആരും എംഎൽഎ സ്ഥാനം രാജി വച്ചിട്ടില്ല. മന്ത്രി സ്ഥാനം രാജി വച്ചിട്ടുണ്ട്. ജോസ് തെറ്റയിൽ തുടങ്ങിയ എൽഡിഎഫ് എംഎൽഎമാർ രാജി വച്ചിട്ടുണ്ട്. രാജിവച്ച എംഎൽഎ മാരെ തിരികെയെടുക്കാൻ നിയമസാധുതയില്ല. ധാർമികതയുടെ പേരിൽ രാജിവച്ചാൽ നിരപരാധിത്വം തെളിയിച്ച് കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് നയം മാത്രമാണ് ഉള്ളത്. ആരോപണവിധേയർക്ക് നിരപരാധിത്വം തെളിയിക്കാൻ സമയം നൽകണം. എംഎൽഎ ആയതിനാൽ നിയമത്തിൽ ഇളവ് നൽകേണ്ടതില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് പാർടിയുടെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് രാജ്യത്താകമാനം ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലയാള സിനിമ മേഖല മുഴുവൻ മോശമാണ് എന്ന് പ്രചരിപ്പിക്കാനുള്ള പ്രവണത കാണുന്നണ്ട്. എന്നാൽ ഈ പ്രവണത ശരിയല്ല- എം വി ​ഗോവിന്ദൻ പറഞ്ഞു.

സിനിമയാക്കായി ജീവിതം സമർപ്പിച്ച ധാരാളം ആളുകളുടെ ജീവിതത്തിലൂടെയാണ് മലയാള സിനിമ വളർന്നുവന്നിട്ടുള്ളത്. സിനിമയ്ക്കായി എൽഡിഎഫ് സർക്കാർ നിരവധി കാര്യങ്ങളാണ് ചെയ്തത്. സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ തിയറ്ററുകളും കിഫ്ബി പദ്ധതിയിലൂടെ നവീകരിച്ചു. ഇന്ത്യയിലാദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതും കേരളത്തിലാണെന്നും എം വി ​ഗോവിന്ദൻ  പറഞ്ഞു.
 
സിപിഎ എമ്മിൽ പവർ ​ഗ്രൂപ്പ് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. എന്നാൽ സിപിഐ എമ്മിൽ അങ്ങനെയൊരു പവർ​ഗ്രൂപ് ഇല്ല. കോൺ​ഗ്രസിൽ പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം വ്യക്തമാണെന്നും എം വി ഗോവിന്ദൻ  പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top