23 November Saturday

കലയോടും നാടിനോടും പ്രതിബദ്ധത പുലർത്തി : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023


തിരുവനന്തപുരം
പ്രതിഭാശാലിയായ നടൻ ഇന്നസെന്റിന്റെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു. ഒരേസമയം ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങിയ താരമാണ് ഇന്നസന്റ്. സിനിമയിൽ മാത്രമല്ല, ടെലിവിഷൻ ചാനലുകളിലും എഴുത്തിലും ഇന്നസെന്റ് തന്റേതായ ഇടം കണ്ടെത്തി. മലയാള സിനിമയുടെതന്നെ വഴിത്തിരിവായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ചരിത്രത്തിലും ഇടംനേടി.

കലയോടും ഒപ്പം നാടിനോടും എന്നും പ്രതിബദ്ധത പുലർത്തിയിരുന്നു അദ്ദേഹം. കൃത്യമായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച അദ്ദേഹം എൽ ഡി എഫ് പാർലമെന്റ് അംഗം എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. സിനിമയിൽ തിരക്കുള്ളപ്പോഴും തന്റെ രാഷ്ട്രീയദൗത്യം നിറവേറ്റുന്നതിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഇന്നസെന്റിന്റെ കുടുംബത്തിന്റേയും ബന്ധുക്കളുടേയും സഹപ്രവർത്തകരുടേയും  ലക്ഷക്കണക്കായ ആരാധകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. ചിരികൊണ്ടും ചിന്തകൊണ്ടും അദ്ദേഹം തീർത്ത സിനിമാ രംഗങ്ങളിലൂടെ ഇന്നസെന്റ് എന്നും മലയാളിയുടെ ഹൃദയത്തിൽ നിലനിൽക്കുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top