22 December Sunday

മതനിരപേക്ഷത തകർക്കാൻ 
ബോധപൂർവ ശ്രമം : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കെഎസ്-കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി സംഗമം എം വി ഗോവിന്ദൻ ഉദ്‍ഘാടനം ചെയ്യുന്നു

കയ്യൂർ
കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ  ബോധപൂർവ ശ്രമം നടക്കുന്നതായും കോൺഗ്രസും ലീഗും ബിജെപിയും അതിനൊപ്പം നിലകൊള്ളുന്നതായും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കയ്യൂർ സ്മൃതിസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഇടതുപക്ഷമനസ്‌ ഇല്ലാതാക്കാൻ വർഗീയ –- വലത്‌ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ലാത്ത രീതിയിൽ പ്രചാരണംനടത്തി. ഇവരുടെ  പിന്തുണ  പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ലഭിച്ചു. ഇവർ സർക്കാരിനും പുരോഗമനത്തിനുമെതിരായ ആശയ അടിത്തറയുമൊരുക്കി.   സർക്കാരിന്റെ  മുൻഗണനയെന്തെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേമപെൻഷൻ, കർഷകത്തൊഴിലാളി, അങ്കണവാടി ആനുകൂല്യങ്ങൾ നൽകിത്തുടങ്ങി. ഇവയെല്ലാം കാലോചിതമായി പരിഷ്കരിച്ച് സമയത്തു നൽകുമെന്നും ഉറപ്പുനൽകി.

കമ്യൂണിസ്‌റ്റുകാർ മൂല്യച്യുതികൾക്കെതിരെ നിലകൊള്ളണം. സാധാരണക്കാർക്കുവേണ്ടിയല്ലാത്ത ഒരുകാര്യത്തിലും ഇടതുപക്ഷക്കാർ ഉണ്ടാകരുത്. ഒപ്പംനിന്ന് ജനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള  ഇടപെടലുണ്ടാകണം. വരുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ദിശാബോധത്തോടെയും തെറ്റുതിരുത്തൽ നടപടികളിലൂടെയും ഇടതുപക്ഷം തിരിച്ചുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ:    വിനോദ് പായം, പി വിജിൻ ദാസ്
ചിത്രങ്ങൾ:     സുരേന്ദ്രൻ മടിക്കെെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top