തിരുവനന്തപുരം > സജി ചെറിയാൻ വിഷയത്തിൽ കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും പുനരന്വേഷണം നടക്കട്ടേയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമ വിദഗ്ധരുമായി ആലോചിച്ച് എല്ലാ നിയമ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. രാജി ആവശ്യം എല്ലായ്പ്പോഴും പ്രതിപക്ഷം ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെ രാജിവയ്ക്കണം എന്ന് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. മതനിരപേക്ഷ വോട്ടർമാരെ യുഡിഎഫ് പാളയത്തിലെത്തിക്കാൻ ശ്രമമുണ്ടായി. ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമാണ് ഇതിന് നേതൃത്വം നൽകിയത്. എന്നാൽ എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചു. വിജയ സാധ്യതയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..