16 September Monday

ആർഎസ്എസുമായി തൃശൂരിൽ ബന്ധമുണ്ടാക്കിയത് കോൺഗ്രസ്: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

തിരുവനന്തപുരം > തൃശൂർ പൂരം വിവാദത്തിൽ ബിജെപിയുമായി സിപിഐ എം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടിയെ തകർക്കുന്നതിനായി അജണ്ട വച്ച്‌ നടത്തുന്ന വ്യാജ പ്രചാരണം ആണിതെന്നും അദ്ദേഹം. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസുമായി തൃശൂരിൽ ബന്ധമുണ്ടാക്കിയത് കോൺഗ്രസ് ആണെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃശൂരിലും കോൺഗ്രസ് വോട്ട്‌ വാങ്ങിയാണ്‌ ബിജെപി വിജയിച്ചത്‌. മുൻപ് നേമത്ത് ബിജെപി ജയിച്ചതും അങ്ങനെ തന്നെ. ഈ വസ്‌തുതകളൊക്കെ മൂടി വയ്‌ക്കാനാണ്‌ സിപിഐ എം ബിജെപിയുമായി സഖ്യമുണ്ടാക്കി എന്ന പുതിയ ആരോപണം. ഇത്‌ കൊട്ടിഘോഷിക്കാൻ ചില മാധ്യമങ്ങൾ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും പാർട്ടിക്കും വേണ്ടി എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി എന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top