21 December Saturday

എല്ലാ ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുന്നു: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ന്യൂഡൽഹി > പി വി അൻവർ എംഎൽഎ  ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഷയത്തിൽ നയപരമായ തീരുമാനമാണ്‌ സർക്കാർ എടുത്തിട്ടുള്ളതെന്നും മുഴുവൻ ആരോപണങ്ങളിലും ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ ഒരു മാസത്തിനകം സമർപ്പിക്കും, അതിന്റെ തുടർച്ചയായി നടപടിയും ഉണ്ടാകും. നിലവിൽ എം ആർ അജിത്‌ കുമാർ എഡിജിപി സ്ഥാനത്ത്‌ തുടരുന്നതിൽ അസാധാരണത്വമില്ല. മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി തുടർന്ന്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

സർക്കാരിലോ സിപിഐ എമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ല. സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top