കൊടക്കാട് (കാസർകോട്)
വയനാട്ടിലെ ദുരന്തമേഖല കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അർഹിക്കുന്ന സഹായം കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷ. ടി കെ ഗംഗാധരൻ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അനേകമാളുകൾ മരിക്കുകയും ഒരു നാടുതന്നെ ഇല്ലാതാകുകയുംചെയ്ത വയനാടിനെ ചേർത്തുപിടിക്കാൻ ലോകമാകെ കൈകോർത്തപ്പോൾ കണ്ടില്ലെന്നു നടിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മറ്റൊരു സംസ്ഥാനത്താണ് ഇത്തരമൊരു ദുരന്തം നടന്നതെങ്കിൽ അർഹിക്കുന്നതിലേറെ സഹായം ആദ്യമേ പ്രഖ്യാപിക്കുമായിരുന്നു. പ്രധാനമന്ത്രി വയനാട്ടിലെത്തിയ ദിവസംതന്നെ സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. രാഷ്ട്രീയം മറന്ന് വയനാടിനെ ചേർത്തുപിടിക്കാൻ ഒന്നിച്ചുനിൽക്കണം. മുൻവിധിയില്ലാതെ കേന്ദ്രവും സഹായിക്കുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..