കോതമംഗലം
ഡോ. ടോണി ഡാനിയേൽ മെമ്മോറിയൽ ജില്ലാ കായികമേളയിൽ 286.5 പോയിന്റുമായി കോതമംഗലം എംഎ കോളേജ് ഓവറോൾ ചാമ്പ്യൻമാരായി. 286 പോയിന്റുമായി കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് രണ്ടാംസ്ഥാനവും 277 പോയിന്റുമായി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് സ്പോർട്സ് അക്കാദമി മൂന്നാംസ്ഥാനവും നേടി.
സമാപനസമ്മേളനത്തിൽ എറണാകുളം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് മാത്യു അധ്യക്ഷനായി. പി ഐ ബാബു സമ്മാനദാനം നിർവഹിച്ചു. സോളമൻ ആന്റണി, പി ആർ ബാബു, സി ജെ ജയ്മോൻ, ഡോ. മാത്യൂസ് ജേക്കബ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..