22 December Sunday

മൈനാഗപ്പള്ളിയിൽ യുവതി കാറിടിച്ച്‌ മരിച്ച സംഭവം; ഡ്രൈവർ അജ്‌മൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

കൊല്ലം > മൈനാഗപ്പള്ളിയിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണ്ണ്‌ സ്വദേശി അജ്‌മലിനെയാണ്‌ ശാസ്‌താംകോട്ട പൊലീസ്‌ കസ്സഡിയെിലെടുത്തത്‌. തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) ഞായറാഴ്‌ച രാത്രിയോടെയാണ്‌ മരിച്ചത്‌.  

സ്‌കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്‌ത്തിയ ശേഷം അജ്‌മൽ കാർ നിർത്താതെ പോവുകയായിരുന്നു. അജ്‌മൽ മനപൂർവം സ്‌കൂട്ടർ യാത്രികരെ ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന അജ്‌മലനെ രാത്രിയോടെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. അജ്‌മലിന്റെ കുടെ ഉണ്ടായിരുന്ന ഡോക്‌ടറായ ശ്രീക്കുട്ടിയെ പൊലീസ്‌ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തു. അജ്‌മലും ശ്രീക്കുട്ടിയും മദ്യപിച്ചതായി നാട്ടുകാർ ആരോപിച്ചു.

കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്‌കുട്ടർ ഓടിച്ചിരുന്ന ഫൗസിയ പരിക്കേറ്റ്‌ ചികിത്സയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top