പാലക്കാട്> പാലക്കാട് ഡിവിഷനിൽ മാന്നന്നൂരിനും ഒറ്റപ്പാലത്തിനുമിടയിൽ പാലം പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ ജങ്ഷൻ – -കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ സ്‌പെഷ്യൽ (06458), കോയമ്പത്തൂർ ജങ്ഷൻ– ഷൊർണൂർ ജങ്ഷൻ പാസഞ്ചർ സ്‌പെഷ്യൽ (06459) എന്നിവ എട്ടിന് റദ്ദാക്കി. നിലമ്പൂർ റോഡ്– പാലക്കാട് ജങ്ഷൻ പാസഞ്ചർ സ്‌പെഷ്യൽ (06464) ഏഴിന് ഷൊർണൂർ ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
പാലക്കാട് ജങ്ഷൻ– നിലമ്പൂർ റോഡ് പാസഞ്ചർ സ്‌പെഷ്യൽ (06471) എട്ടിന് പാലക്കാടിനുപകരം ഷൊർണൂരിൽനിന്ന് രാവിലെ 7.05ന് യാത്ര ആരംഭിക്കും. കോയമ്പത്തൂർ ജങ്ഷൻ– മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22610) എട്ടിന് കോയമ്പത്തൂരിൽനിന്ന് രണ്ടര മണിക്കൂർ വൈകി രാവിലെ എട്ടരയ്‌ക്കായിരിക്കും പുറപ്പെടുക.
എട്ട് സർവീസുകൾ വൈകും
മംഗളൂരു സെൻട്രൽ– ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ വെസ്‌റ്റ് കോസ്‌റ്റ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(22638), ഡോ. എം ജി ആർ ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22639), സെക്കന്തരാബാദ് ജങ്ഷൻ– തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ് (17230) എന്നിവ ഏഴിന് 30 മിനിറ്റ് വൈകിയോടും. എറണാകുളം ജങ്ഷൻ– ടാറ്റാ നഗർ എക്‌സ്‌പ്രസ് (18190), ആലപ്പുഴ– ധൻബാദ് എക്‌സ്‌പ്രസ് (13352) കണ്ണൂർ–കോയമ്പത്തൂർ ജങ്‌ഷൻ എക്‌സ്‌പ്രസ്(16607) എന്നിവ എട്ടിന് രണ്ടുമണിക്കൂർ വൈകിയോടും.
എറണാകുളം ജങ്‌ഷൻ– കെഎസ്‌ആർ ബംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ഒന്നര മണിക്കൂറും തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്‌പ്രസ് (16791) 1.40 മണിക്കൂറും ഗൊരഖ്‌പുർ ജങ്ഷൻ– കൊച്ചുവേളി രപ്‌തി സാഗർ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (12511) എട്ടിന് ഒന്നര മണിക്കൂറും വൈകിയോടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..