മലപ്പുറം > മലപ്പുറം വണ്ടൂരിൽ സ്‌കൂൾ ബസിന് മുകളിലേക്ക് മരം വീണു. 4 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാണിയമ്പലം ഗവ. ഹൈസ്‌കൂളിന്റെ കവാടത്തിന് മുന്നിൽ നിര്‍ത്തിയിട്ട സ്‌കൂൾ ബസിന് മുകളിലേക്കാണ് റെയിൽവേ വളപ്പിലെ കൂറ്റൻ മരം കടപുഴകി വീണത്. തിങ്കൾ ഉച്ചയ്ക്ക് 12.45ന് ഉച്ചഭക്ഷണത്തിന് വിടുന്നതിന് തൊട്ടുമുമ്പ് വീശിയ കാറ്റിലാണ് മരം വീണത്.
മരം ബസിന് മുകളിലേക്ക് വീണതിനാൽ സമീപത്തെ പെട്ടിക്കടയിലും ഓട്ടോയിലും ഉണ്ടായിരുന്നവർ അത്ഭുകരമായി രക്ഷപ്പെട്ടു. ഓട്ടോയിലുണ്ടായിരുന്ന പുതിയപറമ്പത്ത് റഫീഖ്, കടയിൽ ഉണ്ടായിരുന്ന ഉടമ പുളിശ്ശേരി വേലായുധൻ, രണ്ട് കുട്ടികൾ എന്നിവരാണ് രക്ഷപ്പെട്ടത്. മറ്റൊരു മരം റെയിൽവേ പാലത്തിലേക്കും വീണിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..