03 November Sunday

സിനിമാ മേഖലയിലെ പരാതികൾ പ്രത്യേകസംഘം രൂപീകരണം നിയമപ്രകാരംതന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം > സിനിമാ മേഖലയിൽനിന്ന്‌ ഉയർന്നുവന്ന പരാതികളിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതിൽ നിയമപ്രശ്‌നമില്ലെന്ന്‌ ആഭ്യന്തരവകുപ്പ്‌. കമീഷൻ ഓഫ്‌ എൻക്വയറീസ്‌ ആക്ട്‌ പ്രകാരമുള്ള പ്രത്യേകസംഘമല്ല രൂപീകരിച്ചത്‌. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകസംഘം അന്വേഷണമില്ല. എന്നാൽ റിപ്പോർട്ട്‌ പുറത്തുവന്നശേഷം വന്ന പരാതികൾ അന്വേഷിക്കും. ഇതിനായുള്ള പ്രത്യേകസംഘം രൂപീകരിക്കാൻ പൊലീസ്‌ മേധാവിയുടെ ഉത്തരവു മതി. അതതു സ്‌റ്റേഷനുകളിലാണ്‌ പരാതികൾ രജിസ്‌റ്റർചെയ്യുക.

ഇത്‌ പ്രത്യേക സംഘത്തിന്‌ കൈമാറും. സിനിമാരംഗത്തെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ ഇ–-മെയിൽ, ഫോൺ വഴി അറിയിക്കാം. അന്വേഷണ സംഘത്തിലെ ഡിഐജി അജിതാ ബീഗത്തിന്റെ digtvmrange.pol@kerala.gov.in എന്ന ഔദ്യോഗിക ഇ–- മെയിലിലേക്കാണ്‌ അയക്കേണ്ടത്‌. ഡിഐജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും കൈകാര്യംചെയ്യുക. ഫോൺ: 0471 2330747.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top