പന്തല്ലൂര്‍ (മലപ്പുറം) > മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുത്തത്തിന്റെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറിയത്.
പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം കൈവശംവച്ച ക്ഷേത്രം ഭൂമി തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ 16 വര്‍ഷത്തോളം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കും നിയമ പേരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഭൂമി തിരിച്ച് പിടിച്ചത്.
ചൊവ്വാഴ്ച രാവിലെയോടെ ബാലന്നൂര്‍ പ്ലാന്റേഷനിലെത്തിയ 70 ഉദ്യോഗസ്ഥരടങ്ങിയ റവന്യു സംഘം അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. അതിരാവിലെ തുടങ്ങിയ ജോലികള്‍ വൈകിട്ടോടെയാണ് അവസാനിച്ചത്.
പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാനു നല്‍കിയത്.
റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ട വ്യവസ്ഥ.
പാട്ടക്കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ഉണ്ടാകില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കാലക്രമേണ ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ്ങ് ഇന്ത്യ എസ്റ്റേറ്റിനായി.
എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച യങ്ങ് ഇന്ത്യ എസ്റ്റേറ്റ് പണമടയ്ക്കാതെ ഭൂമി സ്വന്തമാക്കാനാനുള്ള കുറുക്കുവഴികള്‍ തേടി. ഭൂമിയുടെ പേരില്‍ സ്വന്തമായി കരമടച്ച് പട്ടയത്തിന് അപേക്ഷിച്ചു.
1978 ല്‍ അപേക്ഷ തള്ളി. ഇതിനിടയില്‍ നാന്നൂറ് ഏക്കറോളം സ്ഥലം അനധികൃതമായി വിറ്റഴിക്കുകയും ബാക്കിയുള്ള ഭൂമി നിരവധി തവണ കൈമാറ്റം നടത്തി ബാലന്നൂര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിക്ക് കീഴിലും കൊണ്ടുവന്നു. കാരാര്‍ വ്യവസ്ഥ പാലിക്കാത്തതിനാല്‍ കാലാവധിക്കു ശേഷം കരാര്‍ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് 2002ല്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന് പരാതി നല്‍കി. 2003ല്‍ നേരിട്ട് അദ്ദേഹം പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കി
ക്ഷേത്രം ഭാരവാഹികള്‍ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ 2008ല്‍ ഭൂമിയില്‍നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കയ്യേറ്റക്കാര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ നേടിയെങ്കിലും ഒടുവില്‍ കയ്യേറ്റം ശരിവച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ 20നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലായതോടെ 16 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് വിജയമായതെന്നും ഇനി മുതല്‍ തിരിച്ചു പിടിച്ച ഭൂമി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലായെന്നും ക്ഷേത്രം സംരക്ഷണ സമിതി സെക്രട്ടറി കെ പി മണികണ്ഠന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..