19 October Saturday

കോന്നി മലയാലപ്പുഴയിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് 16 കുടുംബം കൂടി സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Mar 24, 2022

മലയാലപ്പുഴയിൽ സിപിഐ എമ്മിലേക്ക്‌ എത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു

കോന്നി > മലയാലപ്പുഴയിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് 16 കുടുംബങ്ങൾകൂടി സിപിഐ എമ്മിൽ ചേർന്നു.പ്രവർത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു.കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒന്നു തന്നെയാണെന്ന് ഉദയഭാനു പറഞ്ഞു. ലോകത്ത് പട്ടിണിയിൽ മുൻപന്തിയിൽ നിക്കുന്ന ഇന്ത്യയിൽ കോർപറേറ്റ് മുതലാളിമാരുടെ നികുതി ഭരണകൂടം എഴുതിതള്ളുകയാണ്. കോൺഗ്രസും, ബിജെപിയും ജനാധിപത്യം ഇല്ലാത്ത രാഷ്ട്രീയ പാർടികളാണ്.

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാർടിയാണ് സിപി ഐ എം.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണമികവിലാണ് കൂടുതൽ ജനങ്ങൾ പ്രസ്ഥാനത്തോടൊപ്പം അണി ചേരുന്നതെന്നും ഉദയഭാനു കൂട്ടിച്ചേർത്തു.എരിയ കമ്മിറ്റി അംഗം വി മുരളീധരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ഷാജി, ലോക്കൽ സെക്രട്ടറി എസ് ബിജു, കമ്മിറ്റി അംഗങ്ങളായ ഇ കെ ബാഹുലേയൻ, ഒ ആർ സജി, എസ് ഷാജി, കെ ജയലാൽ, വി ശിവകുമാർ, എം മഞ്ജേഷ്, മിഥുൻ ആർ നായർ എന്നിവർ സമസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top