14 November Thursday

ഇൻസുലിൻ ഗവേഷണത്തിന് മലയാളിക്ക് രാജ്യാന്തര പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

പുരസ്കാര ജേതാവ് ഡോ. രാമചന്ദ്രനും 
ഭാര്യ ശോഭനയും

തിരൂർ > ഇൻസുലിനുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മലയാളിക്ക് രാജ്യാന്തര പുരസ്കാരം. തിരൂർ മംഗലത്തെ വള്ളത്തോൾ കുടുംബാംഗവും ചെന്നൈയിലെ ഡോ. എ രാമചന്ദ്രൻസ് ഡയബറ്റിക്സ് ഹോസ്പിറ്റൽസ് ഉടമയുമായ ഡോ. എ രാമചന്ദ്രനാണ് പ്രമേഹത്തിലെ അധ്യാപന-ഗവേഷണ മേഖലയിലെ മാതൃകാപരമായ സംഭാവനകൾക്ക് ദേശീയ ഇൻസുലിൻ ആൻഡ്‌ ഇൻക്രെറ്റിൻ ഉച്ചകോടിയിൽ ആജീവനാന്ത നേട്ടത്തിന് ഡയബറ്റോളജിസ്റ്റ് പുരസ്കാരം ലഭിച്ചത്.

ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ജനറലിലെ കോൺസുലർ വിഭാഗം മേധാവി ബ്രയാൻ ഡാൾട്ടൺ അവാർഡ് സമ്മാനിച്ചു. വേൾഡ് ഇന്ത്യ ഡയബറ്റിക്സ് ഫൗണ്ടേഷൻ ചെയർമാൻ രാമൻ കപൂർ, എൻഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ആർ ജോഷി എന്നിവർ പങ്കെടുത്തു. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ പ്രമേഹം, എൻഡോക്രൈനോളജി, മെറ്റബോളിസം എന്നീ വിഭാഗങ്ങളിലെ വിസിറ്റിങ് പ്രൊഫസർഷിപ്പിനും ഡോ. എ രാമചന്ദ്രൻ അർഹനായി. ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണർ മൈക്ക് ആണ് ഈ പുരസ്കാരം സമ്മാനിച്ചത്. തൃശൂർ ചേർപ്പ് സ്വദേശി പരേതനായ ഡോ. വള്ളത്തോൾ രാമുമേനോന്റെ മകനാണ്. ഭാര്യ: ശോഭന. മക്കൾ: വിനിത, നന്ദിത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top