22 December Sunday

വാഹനാപകടം; മലയാളി ദമ്പതികൾ അമേരിക്കയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

ന്യൂയോർക്ക്> അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. സ്പ്രിങ് ക്രീക്ക് പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്.

ഡാളസ് സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഈ മാസം ഏഴിന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലായുരുന്നു പ്രവേശിപ്പിച്ചത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

അന്തരിച്ച അമേരിക്കൻ സാഹിത്യകാരൻ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top