26 December Thursday

മലയാളി നഴ്‌സ് ഡൽഹിയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

ന്യൂഡൽഹി> ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് പി കെ അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയും ഞായറാഴ്‌ച വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

മെയ് 22 നാണ് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തുടർന്ന് കോവിഡ് -19 ഐസിയുവിൽ പ്രവേശിപ്പിച്ചു.  ഞായറാഴ്ച കോവിഡ് -19 ഐസിയുവിലേക്ക് മാറ്റി.  ഉച്ചയോടെ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top