അബുദാബി> 'കൈകോര്‍ത്ത് കൈരളി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി, അല്‍ ഐന്‍ മലയാളി സമാജം നല്‍കുന്ന 50 യാത്രാ ടിക്കറ്റുകളില്‍, കാസര്‍ഗോഡ് ജില്ലയിലെ പടന്ന സ്വദേശിക്കും കുടുംബത്തിനും അബുദാബിയില്‍ നിന്നും കോഴികോട്ടേക്കുള്ള യാത്രാ ടിക്കറ്റ് നല്‍കി. സന്ദര്‍ശക വിസയില്‍ എത്തിയ ഭാര്യയും മകനും യാത്രാ നിരോധനത്തില്‍ പെടുകയും ജോലി നഷ്ട പെടുകയും ചെയ്ത സാഹചര്യത്തില്‍ മലയാളി സമാജത്തെ ബന്ധപെടുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരനായ തനിക്ക് ജോലി നഷ്ടപെട്ടപ്പോള്‍ വീട്ടു വാടക പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു
വിവരം അറിയിച്ചപ്പോള്‍ മലയാളി സമാജം അദ്ദേഹത്തേയും കുടുംബത്തേയും പരിഗണിക്കുകയായിരുന്നു. അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം ട്രഷറര്‍ ഇഫ്തികര്‍ (ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ട്രഷറര്‍) സന്തോഷ് കുമാറിന് ടിക്കറ്റ് കൈമാറി.
ചടങ്ങില്‍ ഐ.എസ്സ് സി നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് അംഗം തസ് വീര്‍ കെ.വി. മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറി രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..