18 November Monday

56 വർഷം മുമ്പ്‌ മരിച്ച സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

തിരുവനന്തപുരം> 56 വർഷം മുമ്പ്‌ ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇലന്തൂർ ഭഗവതികുന്ന്‌ ഓടാലിൽ ഒ എം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ്‌ ചെറിയാന്റെ മൃതദേഹമാണ്‌ പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചത്. 

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വെള്ളി രാവിലെ 10.30ഓടെ കുടുംബവീടായ ഇലന്തൂരിലെത്തിക്കും. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ രണ്ടിന്‌ ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

ചണ്ഡീഗഢിൽനിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയി വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌.

വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന്‌ തോമസ്‌ ചെറിയാന്റെ ഉൾപ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top