22 December Sunday

ഹൃദയങ്ങളിലേക്ക് നൊമ്പരമായി അർജുൻ; ആദരാഞ്ജലി നേർന്ന് മമ്മൂട്ടിയും മോഹൻലാലും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കൊച്ചി> ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ നിന്നും  71ാം ദിവസം മൃതദേഹവും ലോറിയും കണ്ടെതുത്തിന് പിന്നാലെ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് ആദരാഞ്ജലി നേർന്ന് മമ്മൂട്ടിയും മോഹൻലാലും.

'72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും... ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ'- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

'മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.... പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ'- എന്നാണ് മോഹൻലാൽ കുറിച്ചത്.

 ജൂലൈ 16ന്‌ പുലർച്ചെയാണ്‌ ദേശീയപാത 66ൽ ഷിരൂരിൽ മലനിരകൾ ഇടിഞ്ഞുവീണ്‌ അർജുനും ലോറിയും ഗംഗാവലിയുടെ ആഴങ്ങളിൽ മറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top