22 December Sunday

കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

തളിപ്പറമ്പ് > എംഡിഎംഎയുമായി  കണ്ണൂരിൽ അതിഥി തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് സിദ്ധാർത്ഥ് നഗർ സ്വദേശി അബ്‌ദുൾറഹ്‌മാൻ അൻസാരി (21)യാണ്‌ പിടിയിലായത്‌. ശനിയാഴ്ച ഉച്ചക്ക്‌ ചൊറുക്കള ബാവുപ്പറമ്പ് റോഡിൽവച്ചാണ്‌  നാല്‌ ഗ്രാം എംഡിഎംഎ പിടികൂടിയത്‌. എസ്ഐ  ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ യുവാവ്‌ പിടിയിലായത്‌.  കഴിഞ്ഞ ഏപ്രിൽ 19ന് ഇയാളെയും ഭാര്യയെയും 1.200 കിലോഗ്രാം കഞ്ചാവ് സഹിതം തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം  കർണ്ണാടക സ്വദേശിയെ കുറുമാത്തൂർ നെടുമുണ്ടയിൽനിന്ന്‌  200 ഗ്രാം എംഡിഎംഎ  സഹിതം  പിടികൂടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top